മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി

By Web Desk.04 05 2021

imran-azhar

 

 

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി.

 

99 വയസ്സായിരുന്നു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. വൈകുന്നേരം 3.30ഓടെ മരണം സഭവിച്ചു എന്ന് അദ്ദേഹത്തിൻ്റെ മകൾ നളിനി അറിയിക്കുകയായിരുന്നു.

 

1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു.

 

നാളെ ഉച്ചക്ക് 1.30ന് ബെസന്ത് നഗർ ശ്മശാനത്തിൽ വച്ച് അദ്ദേഹത്തിൻ്റെ അന്ത്യകർമ്മങ്ങൾ നടക്കും.

 

വി കല്യാണം 2014 ൽ ആം ആദ്മി പാർട്ടി അംഗത്വം സ്വീകരിച്ചു.

 

ഷിംലയില്‍ 1922 ഓഗസ്റ്റ് 15-നാണ് കല്യാണത്തിന്റെ ജനനം.

 

OTHER SECTIONS