വി.ഡി. സതീശന്‍ ഈ വീടിന്റെ ഐശ്വര്യമെന്ന് എഴുതിവയ്‌ക്കേണ്ട അവസ്ഥയെന്ന് വി.മുരളീധരന്‍

By Web Desk.12 09 2023

imran-azhar

 

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ വി.ഡി.സതീശന്‍ ഈ വിടീന്റെ ഐശ്വര്യമെന്ന് എഴുതിവയ്‌ക്കേണ്ട അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സഭയില്‍ എന്ത് പറഞ്ഞാലും വി.ഡി. സതീശനും കൂട്ടരും മിണ്ടില്ല. മാസപ്പടി വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയാല്‍ വസ്തുതകള്‍ ഇല്ലാതാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

 

ബി.ജെ.പിയുടെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെങ്കില്‍ പരാമര്‍ശം നീക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണ്. ഒരു മാസത്തിന് ശേഷം വാ തുറന്ന പിണറായി വിജയന്‍ ജനത്തെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

 

മാസപ്പടി കൈപ്പറ്റിയ ശേഷം വീണാ വിജയന്‍ നല്‍കിയ സേവനമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. നിയമപരമായാണ് എല്ലാം നടന്നതെങ്കില്‍ മാനനഷ്ടത്തിന് മുഖ്യമന്ത്രി കേസ് കൊടുക്കണം. മടിയില്‍ കനമില്ലെന്ന് ഇടയ്ക്കിടെ ആവര്‍ത്തിച്ചിട്ട് കാര്യമില്ലെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

 

വി.ഡി.സതീശനേയും കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ബോധ്യപ്പെടുത്തിയാല്‍ എല്ലാമാകില്ല. പ്രതിപക്ഷം സഭയില്‍ മിണ്ടുന്നില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

 

 

 

 

OTHER SECTIONS