കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബി.ജെ.പിക്ക് ഒരു ഗുണവുമില്ലെന്ന് വിമർശനം; സുരേന്ദ്രനും മുരളീധരനുമെതിരെ പ്രതിഷേധം

By Aswany mohan k.12 05 2021

imran-azhar

 

 

 


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയോഗങ്ങളിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വി.മുരളീധരനുമെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തം.

 

ബി.ജെ.പിയുടെ ദയനീയ തോൽവിക്ക് കാരണം കേന്ദ്രമന്ത്രി വി.മുരളീധരനും സുരേന്ദ്രനുമാണെന്ന കടുത്ത വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ നിന്നും ഉയർന്ന് വരുന്നത്.

 

കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബി.ജെ.പിക്ക് ഒരു ഗുണവുമില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനം.

 

സംസ്ഥാന അധ്യക്ഷനെ മാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്നും, സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പരാജയത്തിന്റെ ആഴം കൂട്ടിയെന്ന വിമർശനവും ഉയരുന്നുണ്ട്.

 

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഓൺലൈൻ നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനം കടുത്തതോടെ വി.മുരളീധരൻ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

 

പരാജയത്തിൽ തനിക്ക് വ്യക്തമായ കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും നേരത്തെ കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

 

 

OTHER SECTIONS