By Priya.25 11 2022
കോഴിക്കോട്: ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരെ ബോധവല്‍കരണം നടത്താന്‍ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധനയ്ക്ക് ജനങ്ങള്‍ക്കും അവകാശമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി.
''താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തണ്ട. പാട്ടു കേള്‍ക്കണോ ഫുട്‌ബോള്‍ കാണണോ രാവിലെ നടക്കാന്‍ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ല' മന്ത്രി പറഞ്ഞു.