By Lekshmi.05 02 2023
ചെന്നൈ: പ്രിയഗായികയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കലാലോകം.മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി.ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ വെച്ച മൃതദ്ദേഹത്തിൽ നിരവധിപേർ ആദരം അർപ്പിച്ചു.
പാട്ടുലോകത്തിന്‍റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.അതേസമയം മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ് കാരണമെന്നും പൊലീസ് അറിയിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണ ലഭിച്ചു.മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. വാണി ജയറാമിന് ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.