നോട്ടീസുകൾ വാഴത്തോട്ടത്തിൽ; വീണാ നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ച നിലയിൽ

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar

 

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണാ നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ച നിലയിൽ.

 

 

പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ തൂക്കിവിറ്റ സംഭവം വിവാദമായിരുന്നു.

 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ കെ.പി.സി.സി സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

 

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്.

 

മുല്ലപ്പള്ളിയെ കണ്ട് പരാതിപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി വീണാനായർ കമ്മീഷന് മുന്നിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു.

 

 

 

OTHER SECTIONS