By Lekshmi.19 03 2023
കൊച്ചി: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുന്നണിക്കെതിരായ വിമര്‍ശനങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെയല്ലെന്നും സതീശന്‍ പറഞ്ഞു.എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫ് കൂടുതല്‍ കാര്യക്ഷമമാകണമെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ നടക്കുമ്പോള്‍ യുഡിഎഫ് ജാഗ്രതയോടെ ഇരിക്കണം.മാസത്തില്‍ ഒരിക്കലെങ്കിലും യുഡിഎഫ് യോഗം ചേരണം.മുന്നണിയെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ആര്‍എസ്പിക്കുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.