സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റി ; സർക്കാർ പറഞ്ഞതും നടപ്പാക്കിയതും തമ്മിൽ വൈരുധ്യമുണ്ട് - വെള്ളാപ്പള്ളി നടേശൻ

By online desk .26 10 2020

imran-azhar

 

ആലപ്പുഴ: സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റി എന്ന ആരോപണവുമായി എസ്‌ എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ പറഞ്ഞതും നടപ്പാക്കിയതും തമ്മിൽ വൈരുധ്യമുണ്ട് അദ്ദേഹം പറഞ്ഞു. സംവരണത്തിലെ അപകടം ലീഗിന് മുൻപേ എസ് എൻ ഡി പി യൂണിയൻ മണതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം മുന്നോക്ക സംവരണ വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുന്നോക്ക സംവരണ ഉത്തരവിൽ മാറ്റം വേണം അദ്ദേഹം പറഞ്ഞു കൂടാതെ നിലവിലെ വ്യവസ്ഥ തുല്യ നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS