മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു

By Web Desk.26 03 2021

imran-azhar

 


മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എഴുത്തുകാരനും അനില്‍ ധര്‍കര്‍ (74) അന്തരിച്ചു.

 

50 വര്‍ഷം നീണ്ട മാധ്യമപ്രവര്‍ത്തനത്തിനിടെ മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി അനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍-അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കോളമിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

 

നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ തലവന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ദൂരദര്‍ശന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.

 

 

OTHER SECTIONS