By Web Desk.06 08 2022
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്ദീപ് ധന്‍കര്‍ (എന്‍ഡിഎ), മാര്‍ഗരറ്റ് ആല്‍വ (പ്രതിപക്ഷം) എന്നിവരാണ് മത്സരിക്കുന്നത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണു വോട്ട് ചെയ്യുന്നത്. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഭരണപക്ഷമായ എന്‍ഡിഎക്കു ജയമുറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കും.
പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പ്രഖ്യാപിക്കും.
നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേല്‍ക്കും.