കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് തുടരുന്നു

By Sooraj Surendran.12 04 2021

imran-azhar

 

 

കണ്ണൂർ: കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. 011 മുതല്‍ 2020 വരെയുള്ള കണക്കാണ് വിജിലന്‍സ് പരിശോധിച്ചത്.

 

ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നാണ് കെ.എം ഷാജിയുടെ പ്രതികരണം.

 

ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള പണമാണിതെന്ന് അദ്ദേഹം വിജിലന്‍സിനെ അറിയിച്ചു.

 

എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

 

OTHER SECTIONS