By Web Desk.21 03 2023
ഇപ്പോള്‍ ബന്ധങ്ങളുടെ തീവ്രത കുറഞ്ഞുപോകുന്നതായി പരാതി പറയാറുണ്ട്. വേഗതയുടെ കാലത്ത് മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ ജീവിതം കണ്ണുതുറന്നു കാണാനും സമയം കിട്ടാത്തതാവാം കാരണം. ഒരു വീട്ടിനുള്ളില്‍ പോലും പല തുരുത്തുകളില്‍ കഴിയുന്നവരുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ അയഥാര്‍ത്ഥ ലോകത്ത് ജീവിക്കുന്ന മനുഷ്യന്, മഴയെയും മണ്ണിനെയും ഒപ്പം സഹജീവികളെയും അറിയാന്‍ ശ്രമിക്കുന്നില്ല.
എന്നാല്‍, ഒന്നിനെയും സാമാന്യവല്ക്കരിക്കുന്നതില് അര്‍ത്ഥമില്ല. സഹജീവികളെ അറിയുന്ന, പ്രകൃതിയെ അറിയുന്ന, ജീവിതങ്ങള്‍ കാണുന്നവരും കുറവല്ല.
ഭാര്യയും ഭര്‍ത്താവും അച്ഛനും അമ്മയും മക്കളും പോലുള്ള ബന്ധങ്ങള്‍ പോലും യാന്ത്രികമായി മാറുന്നുണ്ട്. കരുതലിന്റെ മാത്യകയുമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. റോഡിലൂടെ നടന്നുപോകുന്ന വൃദ്ധ ദമ്പതികളാണ് കണ്ണും മനസ്സും നിറയ്ക്കുന്നത്.
റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ പുരുഷന് തന്റെ ജീവിത പങ്കാളിയെ സുരക്ഷിതമായ സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റുന്നു. പിന്നീട് ഇരുവരും കൈപിടിച്ച് നടന്നുപോകുന്നു.
സെക്കന്റുകള്‍ മാത്രമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു. നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. ഇരുവരുടെയും കരുതലിനെ പകഴ്ത്തി ധാരാളം കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.