By Web Desk.22 03 2023
വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ അംഗം പോലെയാണ്. അവയുടെ രോഗവും മരണവുമെല്ലാം കുടുംബാംഗങ്ങളെ ബാധിക്കാറുണ്ട്.
ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. നഷ്ടപ്പെട്ട നായയെ തിരിച്ചുകിട്ടുമ്പോള്‍ കുടുംബത്തിന്റെ പ്രതികരണമാണ് വീഡിയോയില്‍.
ജനുവരിയിലാണ് ലിയോ എന്ന വളര്‍ത്തുനായയെ കാണാതായത്. ലിയോയുടെ തിരോധാനം കുടുംബത്തെ മാനസികമായി തളര്‍ത്തി.
ലിയോക്കായി എല്ലായിടത്തും തിരച്ചില്‍ നടത്തി. എന്നാല്‍, കണ്ടെത്താനായില്ല. എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല, വീട്ടുകാര്‍ തിരച്ചില്‍ തുടര്‍ന്നു.
ഒടുവില്‍ ലിയോയെ കണ്ടെത്തി. മറ്റൊരു കുടുംബത്തിനൊപ്പമായിരുന്നു വളര്‍ത്തുനായ. രണ്ടു മാസത്തിനു ശേഷം ലിയോ വീട്ടിലേക്കു മടങ്ങിയെത്തുന്നതാണ് വീഡിയോയിലുള്ളത്.
ലിയോയെ വീണ്ടും കണ്ട പെണ്‍കുട്ടി പൊട്ടിക്കരയുകയാണ്. ഗെയിറ്റിനു പുറത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ട ലിയോ അവളുടെ അരികിലേക്ക് ഓടിയെത്തുന്നു. ഗെയ്റ്റ് തുറന്നതും ലിയോ അവര്‍ക്കരികിലേക്ക് പാഞ്ഞെത്തി. ലിയോയെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു.
വിഡീയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി കമന്റുകളും വീഡിയോയ്ക്ക് കിട്ടുന്നുണ്ട്.