വിസ്മയയുടേത് കൊലപാതകം? പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

By Sooraj Surendran.22 06 2021

imran-azhar

 

 

കൊല്ലത്ത് ശാസ്താംകോട്ടയിലെ  ഭർതൃഗൃഹത്തിൽ മരിച്ച വിസ്മയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനം അനുസരിച്ച് വിസ്മയയുടേത് തൂങ്ങിമരണമാണ്.

 

എന്നാൽ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ആന്തരിക അവയവങ്ങളുടേതടക്കം പരിശോധനയ്ക്ക് ശേഷം മാത്രമേ പുറത്തുവിടു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ നീലമേലിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ ഭർത്താവ് കിരണിൽ നിന്നും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

അതേസമയം, വിശദമായ റിപ്പോർട്ട് പിന്നീട് മാത്രമേ പുറത്തുവരൂ.അതേസമയം വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹികപീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 

തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

OTHER SECTIONS