By Lekshmi.01 04 2023
കൊച്ചി: കേരള വാട്ടർ അതോറിറ്റി അസി.എൻജിനീയർ പരീക്ഷയുടെ തുടർ നടപടികൾക്ക് ഹൈകോടതി സ്റ്റേ.‘ഇൻ സർവിസ്’ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും അതുവരെ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയിലെ ലോവർ കാറ്റഗറി ജീവനക്കാർ നൽകിയ ഹർജിയിലാണ് രണ്ട് മാസത്തേക്ക് ജസ്റ്റിസ് എൻ.നഗരേഷ് സ്റ്റേ നൽകിയത്.
2022 മേയിൽ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷ ഡിസംബറിലാണ് നടത്തിയത്.മാർച്ച് 22ന് ഇതിന്‍റെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. എന്നാൽ, ഇൻ സർവിസ് പരീക്ഷയുടെ നിവേദനങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുത്തില്ല.തുടർന്നാണ് ജീവനക്കാർ ഹരജി നൽകിയത്.