വോട്ടെടുപ്പിനിടെ ബംഗാളിൽ തൃണമൂൽ- ബി.ജെ.പി. സംഘർഷം; കേന്ദ്രസേനയുടെ വെടിവെപ്പിൽ 4 മരണം

By അനിൽ പയ്യമ്പള്ളി.10 04 2021

imran-azhar


വോട്ടെടുപ്പിനിടെ ബംഗാളിൽ തൃണമൂൽ- ബി.ജെ.പി. സംഘർഷം; കേന്ദ്രസേനയുടെ വെടിവെപ്പിൽ 4 മരണം

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം.

 

കൂച്ച് ബെഹാറിൽ തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാലു പേർ മരിച്ചു. അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.

 

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്.

 

ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാർ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. 294 മണ്ഡലങ്ങളിൽ എട്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

കൂച്ച് ബിഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലാണ് കാര്യമായ സംഘർഷമുണ്ടായത്. സിതാൽകുച്ചിയിലെ  ജോർപത്കിയിലുള്ള ബൂത്ത് നമ്പർ 126-ലാണ് വെടിവെപ്പുണ്ടായത്‌

 

 

 

OTHER SECTIONS