രാജിവെച്ച ജലീലെവിടെ? മാധ്യമങ്ങളോട് ഒളിച്ചുകളി

By സൂരജ് സുരേന്ദ്രൻ .13 04 2021

imran-azhar

 

 

തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവെച്ച കെ,ടി ജലീൽ മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടുന്നു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച ജലീൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിയില്ല.

 

പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ബന്ധപ്പെട്ടപ്പോഴും വ്യക്തമായ ഉത്തരം നല്കാൻ അവർക്കും സാധിക്കുന്നില്ല.

 

ജലീലിന്റെ നമ്പറിലും ബന്ധപ്പെടാനും സാധിക്കുന്നില്ല. അദ്ദേഹം സ്വകാര്യകാറിൽ പുറത്തേക്കുപോയെന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പറഞ്ഞു.

 

അതേസമയം അദ്ദേഹം ഇന്നലെ രാത്രിയോടെ തന്നെ സ്വദേശത്തേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

 

രാജിവെക്കുന്ന മന്ത്രിമാർ സാധാരണ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്ന റീത്തയുണ്ട്.

 

ഇതിന് പോലും തയാറാകാതെയാണ് ജലീലിന്റെ മാധ്യമങ്ങളോടുള്ള ഒളിച്ചുകളി.

 

OTHER SECTIONS