ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മോഷ്ടിച്ചത് 8200 രൂപയുടെ വിസ്‌കി; പലതവണ മദ്യം മോഷ്ടിച്ചതായി പ്രതി

By Lekshmi.07 02 2023

imran-azhar

 

 


തിരുവനന്തപുരം: പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍.തിരുവനന്തപുരം നഗരത്തില്‍ തെരുവുകച്ചവടം നടത്തുന്ന വലിയശാല സ്വദേശി മണികണ്ഠനെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച മദ്യക്കുപ്പിയും ഇയാളില്‍നിന്ന് കണ്ടെടുത്തു.കഴിഞ്ഞദിവസമാണ് ഔട്ട്‌ലെറ്റില്‍നിന്ന് 8200 രൂപയുടെ ജാപ്പനീസ് വിസ്‌കി മോഷണം പോയതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.

 

 

തുടര്‍ന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഒരാള്‍ മദ്യക്കുപ്പിയുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് സംഘം വൈകാതെ തന്നെ മണികണ്ഠനെ പിടികൂടി.

 

 

വിസ്‌കിയുടെ കുപ്പിയും ഇയാളില്‍നിന്ന് കണ്ടെടുത്തു.ഇതുവരെ 30,000 രൂപയുടെ മദ്യം ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് നല്‍കുന്നവിവരം.പോലീസ് കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് നേരത്തെയും പലതവണകളായി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതായി യുവാവ് വെളിപ്പെടുത്തിയത്.

 

 

 

 

 

 

 

 

OTHER SECTIONS