'ഹോട്ടല്‍ മുറിയില്‍ വച്ച് ട്രംപ് പാന്റ്‌സ് അഴിച്ചു, പിന്നെ നിങ്ങള്‍ വളരെ സ്‌പെഷ്യലാണെന്നു പറഞ്ഞു'

By Web Desk.01 04 2023

imran-azhar

 

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍. 2016 ലെ യുഎസ് തിരഞ്ഞെടുപ്പില്‍, ലൈംഗികാരോപണം പുറത്തുപറയാതിരിക്കാന്‍ സ്റ്റോമിക്ക് പണം നല്‍കിയെന്ന ട്രംപിനു മേല്‍ ചുമത്തിയിരുന്നു. കേസില്‍ ട്രംപിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.

 

സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്നാണ് സ്‌റ്റോമി ഡാനിയല്‍സിന്റെ യഥാര്‍ത്ഥ പേര്. ലൂസിയാനയിലെ ബാറ്റണ്‍ റോഗിയാണ് ഈ നാല്‍പ്പത്തിരണ്ടുകാരിയുടെ സ്വദേശം. അശ്ലീല ചിത്ര മേഖലയില്‍ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. നിരവധി അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.

 

2010 ല്‍ ലൂസിയാനയില്‍ നിന്ന് യുഎസ് സെനറ്റിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, പിന്തുണ കിട്ടാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയായിരുന്നു.

 

006 ജൂലൈയില്‍ ലേക്ക് ടാഹോയില്‍ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് സ്റ്റോമി, ട്രംപിനെ പരിചയപ്പെട്ടത്. പിന്നാലെ അത്താഴവിരുന്നിന് ട്രംപ് ക്ഷണിച്ചു. ട്രംപിന്റെ ഹോട്ടല്‍ സ്യൂട്ടില്‍ വച്ചായിരുന്നു അത്താഴം. അവിടെവച്ച് ട്രംപ് സ്വന്തം ഫോട്ടോ കവര്‍ ചിത്രമായി പുറത്തിറങ്ങിയ ഗോള്‍ഫ് മാഗസിന്റെ ഒരു കോപ്പി കാണിച്ചുകൊടുത്തു. പിന്നീടു തിരിഞ്ഞുനിന്ന് പാന്റ്‌സ് കുറച്ച് അഴിച്ചു.

 

നിങ്ങള്‍ വളരെ സ്‌പെഷലാണ്. സുന്ദരിയും സ്മാര്‍ട്ടുമാണ്. എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നും ട്രംപ് പറഞ്ഞ.

 

സ്‌റ്റോമി ശുചിമുറിയില്‍ പോയി തിരിച്ചെത്തുമ്പോള്‍ ട്രംപ് കട്ടിലിന്റെ അറ്റത്ത് ഇരിക്കുകയായിരുന്നു. ഒരാളുടെ മുറിയിലേക്ക് ഒറ്റയ്ക്കു പോകാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമാണെന്ന് തിരിച്ചറിഞ്ഞെന്നും സ്‌റ്റോമി വെളിപ്പെടുത്തി. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സ്റ്റോമി പറഞ്ഞു.

 

പിറ്റേ വര്‍ഷവും ട്രംപ് പലവട്ടം ഫോണ്‍ ചെയ്തു. സെലിബ്രിറ്റി അപ്രന്റീസ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ട്രംപ് ക്ഷണിച്ചു. തുടര്‍ന്ന് ലൊസാഞ്ചലസിലെ ബവേര്‍ലി ഹില്‍സ് ഹോട്ടലില്‍ 2007 ജൂലൈയില്‍ പോയി.

 

അന്നും ലൈംഗിക ബന്ധത്തിന് ട്രംപ് നിര്‍ബന്ധിച്ചു. എന്നാല്‍, അതിനു വഴങ്ങിയില്ലെന്നും സ്റ്റോമി പറഞ്ഞു. എന്നാല്‍, ഒരു മാസത്തിനുശേഷം, പരിപാടിയില്‍ എന്നെ എന്നെ പങ്കെടുപ്പിക്കാനാവില്ലെന്ന് ട്രംപ് ഫോണ്‍ ചെയ്തു പറഞ്ഞതായും സ്‌റ്റോമി വെളിപ്പെടുത്തി.

 

 

OTHER SECTIONS