അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്; മുഖ്യമന്ത്രി ഹിമന്ദയോ? ഇന്നറിയാം

By sisira.09 05 2021

imran-azhar

 

 

ദില്ലി: അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്. ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി ആരെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

 

ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും ചർച്ച നടത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്.

 

സർബാനദ്ദ സെനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇരുവർക്കുമിടയിൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.

 

തുടർഭരണം ലഭിച്ചത് സർബാനന്ദ സോനേവാളിന്റെ ഭരണനേട്ടത്തിന്റെ മികവിലാണെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

 

എന്നാൽ സംസ്ഥാത്തെ ബിജെപിയുടെ 60 നിയുക്ത എംഎൽഎമാരിൽ നാൽപ്പതിലേറെപ്പേർ ഹിമന്ദ ബിശ്വ ശർമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് ആയാണ് സൂചന. ഇത് പരിഗണിച്ചാണ് കേന്ദ്രനേതൃത്വം ഹിമന്ദയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.

OTHER SECTIONS