അവിഹിത ബന്ധം ചോദ്യം ചെയ്തു, മലപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

By Web Desk.04 02 2023

imran-azhar

 

മലപ്പുറം: വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ബീഹാര്‍ വൈശാലി സ്വദേശിയായ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പൂനം ദേവി (30)യെ കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ജനുവരി 31 ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്‌സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്.

 

പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ചോദ്യം ചെയ്തതോടെയാണ് ഭര്‍ത്താവായ സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്.

 

ജനുവരി 31ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിച്ചു.

 

 

 

OTHER SECTIONS