ചിന്നക്കനാലില്‍ കാട്ടാന 'സിഗററ്റ് കൊമ്പന്‍' ചരിഞ്ഞ നിലയില്‍

By Web Desk.04 02 2023

imran-azhar

 


ചിന്നക്കനാല്‍: ബിഎല്‍ റാം കുളത്താമ്പാറയ്ക്കു സമീപം കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സിഗരറ്റ് കൊമ്പന്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന എട്ടു വയസ്സുള്ള കാട്ടാനയുടെ ജഡമാണ് ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്.

 

അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഷാന്‍ട്രി ടോം, മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വൈദ്യുതക്കമ്പിയില്‍നിന്നു ഷോക്കേറ്റ് കൊമ്പന്‍ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. നിഷ റേയ്ച്ചല്‍, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.

 

വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകള്‍ ഉള്ളതിനാലാണു വാച്ചര്‍മാരും നാട്ടുകാരും സിഗരറ്റ് കൊമ്പന്‍ എന്നു പേരിട്ടത്.

 

 

 

 

 

OTHER SECTIONS