By Web Desk.04 02 2023
തിരുവനന്തപുരം: മ്യൂസിയത്തില്‍ വീണ്ടും യുവതിയ്ക്ക് നേരെ അതിക്രമം. കനകകുന്നില്‍ നടക്കുന്ന സാഹിത്യ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
ഇന്നലെ രാത്രി 11.45 ന് കനക നഗര്‍ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു.
സംഭവത്തില്‍ പോലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാല മോഷണം നടത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ രീതിയില്‍ സ്ത്രീയ്ക്ക് നേരെ അതിക്രമം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴായിരുന്നു അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.