കോട്ടയത്ത് വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മ മരിച്ചു

By Lekshmi.10 06 2023

imran-azhar

 

കോട്ടയം: കോട്ടയത്ത് ബേക്കര്‍ ജങ്ഷന് സമീപം വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയില്‍ വത്സല (64)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 നാണ് സംഭവം.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിലാണ്, സിമന്റുകട്ടകള്‍കൊണ്ട് കെട്ടിയ മതില്‍ ഇടിഞ്ഞത്. ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ് വത്സലയുടെ ദേഹത്തേക്ക് പതിച്ചു. സംഭവം കണ്ടവര്‍ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്ക്കും നടുവിനുമാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 

എട്ടടിയോളം ഉയരമുള്ള മതിലായിരുന്നു. 15 അടിയോളം നീളത്തിലാണ് ഇടിഞ്ഞത്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി നടപ്പാതയിലെ കല്ലുകള്‍ നീക്കി. കോട്ടയം വെസ്റ്റ്‌പോലീസും സ്ഥലത്തെത്തിയിരുന്നു. വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലാണ്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം.

 

 

OTHER SECTIONS