ടിവി കാണുന്നതില്‍ തര്‍ക്കം; അമ്മ മൂന്നു വയസുകാരിയെ ശ്വാസം മുട്ടിച്ചുകൊന്നു

By Web Desk.08 04 2021

imran-azhar

 


ബെംഗളൂരു: അമ്മ മൂന്നു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ചുകൊന്നു. മല്ലതഹള്ളിയിലാണ് സംഭവം. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുപത്തിയാറുകാരിയായ സുധ മകള്‍ വിനുതയെ കൊലപ്പെടുത്താന്‍ കാരണം.

 

സുധയുടെ ഭര്‍ത്താവ് ഈരണ്ണ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. അച്ഛന്‍ എത്തിയപ്പോള്‍ മകള്‍ വിനുത ടിവി കാണുകയായിരുന്നു. വാര്‍ത്ത കാണുന്നതിനായി ഈരണ്ണ ചാനല്‍ മാറ്റി.

 

ചാനല്‍ മാറ്റിയതോടെ സുധ ഈരണ്ണയുമായി വഴക്കുണ്ടാക്കി. ആ സമയം മകള്‍ ഇടപെട്ടു. അച്ഛന്‍ വാര്‍ത്ത കാണട്ടെ എന്ന് വിനുത പറഞ്ഞതോടെ പ്രകോപിതയായ സുധ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

മകള്‍ മരിച്ച വിവരം അച്ഛനും അമ്മയും രഹസ്യമാക്കി വച്ചു. കുട്ടിയെ കാണാനില്ലെന്നറിയിച്ച് സുധ പൊലീസില്‍ പരാതി നല്‍കി.

 

കുട്ടിയുടെ ശരീരം കണ്ടെടുത്ത പൊലീസ് സുധയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്തു. പൊലിസിന്റെ ചോദ്യം ചെയ്യലില്‍ സുധ കുറ്റം സമ്മതിച്ചു.

 

മകള്‍ക്ക് അച്ഛനോടായിരുന്നു കൂടുതല്‍ ഇഷ്ടം. കൊലപ്പെടുത്താന്‍ ഇതാണ് കാരണമെന്നും സുധ പൊലിസിനോട് പറഞ്ഞു.

 

 

OTHER SECTIONS