സെല്‍ഫി എടുക്കാന്‍ ശ്രമം: 150 അടി താഴ്ചയിലേക്ക് വീണ് യുവതിയും പ്രതിശുത വരനും

By web desk .09 12 2022

imran-azhar

 


കൊല്ലം: വിവാഹത്തിന്റെ തലേ ദിവസം ക്വാറിയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 150 അടിയില്‍ കൂടുതല്‍ താഴ്ചയില്‍ പാറക്കുളത്തിലേക്കു വീണ യുവതിയും പ്രതിശ്രുത വരനും സുഖംപ്രാപിക്കുന്നു. രണ്ട് പേരും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

 

കൊല്ലം ചാത്തന്നൂര്‍ പരവൂര്‍ കൂനയില്‍ അശ്വതി കൃഷ്ണയില്‍ വിനു കൃഷ്ണനും (25) പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടില്‍ സാന്ദ്ര എസ്.കുമാറുമാണ് (19) അപകടത്തില്‍പ്പെട്ടത്. ഇരുവരെയും വാര്‍ഡിലേക്ക് മാറ്റിയതായി വിനുവിന്റെ ബന്ധു അനന്തു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

 

വ്യാഴാഴ്ച പകല്‍ക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.യുവതിയും പ്രതിശ്രുത വരനും 50 അടിയോളം വെള്ളമുള്ള കുളത്തില്‍ ഒന്നര മണിക്കൂര്‍ നേരം കുടുങ്ങിയിരുന്നു.

 

പിന്നീട് നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.സാന്ദ്ര വീണതിനു പിന്നാലെ വിനുവും
പാറക്കുളത്തില്‍ ചാടി.

 

സാന്ദ്രയെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് നാട്ടുകാരെ കൂട്ടി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

 

ഇവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തില്‍ നാട്ടുകാരെത്തി. പിന്നീട് അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നു കരയ്‌ക്കെത്തിക്കുകയായിരുന്നു. 

 

 

OTHER SECTIONS