റോഡ് മുറിച്ച് കടക്കവെ മുന്നോട്ടെടുത്ത ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

By Priya.30 01 2023

imran-azhar

 


കൊച്ചി: കൊച്ചിയില്‍ ലിസി ജംങ്ഷനില്‍ ബസ് കയറിയിറങ്ങി 43കാരി മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.


റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുത്തതോടെ ലക്ഷ്മിയെ ഇടിച്ചു.

 

താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.സ്ത്രീ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

 

OTHER SECTIONS