ഗര്‍ഭിണി തൂങ്ങിമരിച്ച സംഭവം; ഗാര്‍ഹിക പീഡനം, ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

By Greeshma Rakesh.02 04 2023

imran-azhar

 

 

കോഴിക്കോട്: ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന തൂങ്ങിമരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 


മാര്‍ച്ച് 13നാണ് 5 മാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അസ്മിനയുടെ ബന്ധുക്കള്‍ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്ഷന്‍ സമിതി രൂപീകരിച്ചു. ഇതിനു പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനെയും നഫീസയെയും അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് നിലവിലെ സൂചന. കൊലപാതകമെന്ന ആരോപണവും ഉയരുന്നുണ്ട്.

 

OTHER SECTIONS