ലോകത്തിലെ ഏറ്റവും വില കൂടിയ മാങ്ങ; ഒന്നിന് വില 19000 രൂപ!

By web desk.10 05 2023

imran-azhar

 

 

ഒരു മാങ്ങയ്ക്ക് 19000 രൂപയോ. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. എന്നാല്‍ ഇതില്‍ ഞെട്ടേണ്ട കാര്യമില്ല, ലോകത്തെ ഏറ്റവും വില കൂടിയ മാമ്പഴം ഉത്പാദിപ്പിക്കുന്ന കര്‍ഷകനുണ്ട്. ജപ്പാനിലെ ഹിരോയുകി നകഗാവ ആണ് ഇത്.

 

ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ഒട്ടോഫുക്ക് എന്ന സ്ഥലത്തെ തന്റെ തോട്ടത്തില്‍ അദ്ദേഹം ഈ സ്വര്‍ണവിലയുള്ള മാങ്ങ പറിച്ച് പാക്ക് ചെയ്യുകയാണ്. 62 വയസ്സാണ് അദ്ദേഹത്തിന്. മാമ്പഴത്തിന് ആവശ്യമുള്ള തണുപ്പിനായി സാങ്കേതിക സംവിധാനങ്ങള്‍ ഇവിടെയുണ്ട്. കീടനാശിനി ഇല്ലാതെയാണ് ഇദ്ദേഹം മാങ്ങ ഉത്പാദിപ്പിച്ചത്.

 

മാമ്പഴ കേക്ക് നിര്‍മ്മിക്കാനടക്കം ഈ മാമ്പഴം ഉപയോഗിക്കുന്നുണ്ട്. ആദ്യം താന്‍ പറയുന്നത് ആരും വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ പിന്നീടാണ് ബോധ്യമായതെന്നും ഇദ്ദേഹം പറയുന്നു. പ്രകൃതിയില്‍ നിന്നും പ്രകൃതിദത്തമായ എന്തെങ്കിലും ഉണ്ടാക്കണമെന്ന ആലോചനയില്‍ നിന്നാണ് തനിക്ക് ഈ ഐഡിയ ഉണ്ടായത് എന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്.
ആദ്യം അദ്ദേഹം എണ്ണ വ്യവസായത്തിലായിരുന്നു. വര്‍ഷങ്ങളോളം ആ വ്യവസായം ചെയ്തു. അതിനു ശേഷമാണ് മാമ്പഴ കൃഷി ചെയ്തിരുന്ന ആളുടെ സഹായത്തോടെ കൃഷിയിലേക്ക് തിരിഞ്ഞത്. അങ്ങനെയാണ് നകഗാവ ഫാം സ്ഥാപിക്കുന്നത്. നോറാവര്‍ക്‌സ് ജപ്പാന്‍ എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മാമ്പഴ ബ്രാന്‍ഡ് ഹകുഗിന്‍ നോ തയോ എന്ന് ട്രേഡ്മാര്‍ക്ക് ചെയ്തു.

 

നകഗാവയുടെ രഹസ്യം എന്താണ് എന്നുപറഞ്ഞാല്‍, തന്റെ ജന്മദേശമായ ഹോക്കൈഡോയ്ക്ക് പേരുകേട്ട രണ്ട് പ്രകൃതി വിഭവങ്ങള്‍ ഉണ്ട്. പ്രകൃതി കനിഞ്ഞു നല്‍കിയ മഞ്ഞും ചൂടുനീരുറവകളുമാണിത്. ശൈത്യകാലത്ത് മഞ്ഞ് സംഭരിക്കുകയും വേനല്‍ക്കാലത്ത് തന്റെ ഗ്രീന്‍ഹൗസ് തണുപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് ശൈത്യകാലത്ത് അദ്ദേഹം പ്രകൃതിദത്തമായ ചൂടുനീരുറവകള്‍ ഉപയോഗിച്ച് ഗ്രീന്‍ ഹൗസ് ചൂടാക്കുകയും സീസണില്‍ നിന്ന് ഏകദേശം 5,000 മാങ്ങകള്‍ വിളവെടുക്കുകയും ചെയ്യുന്നു.

 

കീടനാശിനികളുടെ ഉപയോഗം ഇല്ല. ഹോക്കൈഡോയിലെ ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥയും പൂപ്പല്‍ നീക്കം ചെയ്യുന്ന രാസവസ്തുക്കളുടെ ആവശ്യകത കുറയ്ക്കുന്നു. ഇത് എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നതിന്റെ പുതുമയുള്ള ഘടകം ഉപഭോക്താക്കളെയും റീട്ടെയിലര്‍മാരെയും ഒരുപോലെ കൗതുകപ്പെടുത്തുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്.
2014-ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഇസെറ്റന്‍ തന്റെ മാമ്പഴങ്ങളില്‍ ഒന്ന് ടോക്കിയോയിലെ ഷിന്‍ജുകു ലൊക്കേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു, പിന്നീട് അത് ഏകദേശം 400 ഡോളറിന് വിറ്റു. ഒരു മാമ്പഴത്തിന് ഇത്രയധികം വില കിട്ടിയപ്പോള്‍ ഇത് വാര്‍ത്തകളില്‍ ഇടം നേടി, കൂടുതല്‍ ശ്രദ്ധ നേടുകയും അത് ലഭിക്കാന്‍ പ്രയാസമുള്ള ഇനമായി മാറുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

 

 

 

 

OTHER SECTIONS