By Web Desk.25 09 2023
തിരുവനന്തപുരം: ഭാഷാ പണ്ഡിതനും എഴുത്തുകാരനും ആത്മീയ ആചാര്യനുമായ ഡോ ബിസി ബാലകൃഷ്ണന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച.
കേരള സര്‍വകലാശാല ലക്സികന്‍ വിഭാഗം മേധാവിയായിരുന്ന കാലത്ത് മലയാള മഹാനിഘണ്ടുവിന്റെ 4,5,6 വൊല്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഭാഷാ വിജ്ഞാനം, നമ്മുടെ സംസ്‌കാരത്തിന്റെ വേരുകള്‍, സംസ്‌കൃത സ്വാധീനം മലയാളത്തില്‍ എന്നീ കൃതികളും ലളിത സഹസ്ര നാമം, ദേവീ മാഹത്മ്യം, സൗന്ദര്യ ലഹരി, ലളിതാ ത്രിശതി, ഹരിനാമ കീര്‍ത്തനം, നാരായണീയം, വിഷ്ണു സഹസ്ര നാമം, ലളിതഉപഖ്യാനം, കനക ധാര സഹസ്ര നാമം, ശിവാനന്ദ ലഹരി എന്നിവയ്ക്ക് വ്യാഖ്യാനങ്ങളും രചിച്ചു. ശബ്ദ സാഗരം, ശബ്ദ സുരഭി, അധ്യാത്മ രാമായണ വിജ്ഞാന കോശ നിഘണ്ടു എന്നീ നിഘണ്ടുക്കളും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒഫ് ദ്രവിടിയന്‍ ലിറ്ററേച്ചര്‍ അവാര്‍ഡ്, സി വി സാഹിത്യ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.