By Web Desk.22 03 2023
പാലക്കാട്: എഴുത്തുകാരന്‍ എസ് ജയേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച പാലക്കാട്ട് നടത്തും.
തലചുറ്റി വീണതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് ഒന്നര മാസമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലയിടിച്ചു വീണ ജയേഷിനെ പാലക്കാട് കുഴല്‍മന്ദത്തിന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്കു മാറ്റി. കുറച്ചുനാള്‍ വെന്റിലേറ്ററിലായിരുന്നു.
ക്ല, പരാജിതരുടെ രാത്രി, ഒരിടത്തൊരു ലൈന്‍മാന്‍, ചൊറ എന്നിവയാണ് കൃതികള്‍.