കേരളത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു

By Web Desk.06 08 2022

imran-azhar

 


തിരുവനന്തപുരം: കേരളത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളാണ് ശനിയാഴ്ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി തുറഞ്ഞതിനെ തുടര്‍ന്നാണ് റെഡ് ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചത്.

 

ചൊവ്വ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്നു വൈകിട്ടോടെ തുറന്നേക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ 10 ഷട്ടറുകള്‍ വെള്ളിയാഴ്ച തുറന്നതിനാല്‍ ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ചെറുതോണിയില്‍ ജലനിരപ്പ് ഉയരുകയാണ്.

 

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 അടിയിലേറെ വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. വെള്ളിയാള്ച രാത്രി 7നു ജലനിരപ്പ് 2381.54 അടിയിലെത്തി. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ടിലെത്തും.

 

തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

 

 

 

OTHER SECTIONS