By Priya.30 01 2023
ആലപ്പുഴ: എസ്‌ഐയുടെ വീടിന് മുന്‍പില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്.
മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേല്‍ സാരംഗിയില്‍ വീടിനോട് ചേര്‍ന്നാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തുന്നത്.
എസ്‌ഐയുടെ മകളുടെ സഹപാഠിയായിരുന്ന സൂരജ് ഇന്നലെ രാത്രി 10 മണിക്ക് ഇവിടെയെത്തുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. തര്‍ക്കത്തിന് ശേഷം വീട്ടുകാര്‍ സൂരജിനോട് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടു.
സംഭവസമയം എസ്‌ഐയുടെ ഭാര്യയും മക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.