By priya.01 10 2022
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ശവമഞ്ചത്തെ അനുഗമിച്ച യുവ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗാര്‍ഡ്മാനായ ജാക്ക് ബര്‍നെല്‍ വില്യംസിനെയാണ്(18) സ്വന്തം ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലണ്ടനിലെ നെറ്റ്‌സ് ബ്രിഡ്ജിലുള്ള ഹൈഡെ പാര്‍ക്ക് ബാരക്കിലാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സെപ്തംബര്‍ 19ന് നടന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ വില്യംസ് പങ്കെടുത്തിരുന്നു. ബുധനാഴ്ച വൈകീട്ടാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസും മറ്റ് അവശ്യ സേവന പ്രവര്‍ത്തകരും സൈനികനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് വച്ച് തന്നെ സൈനികന്‍ മരിച്ചതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സൈനികന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഹൌസ്‌ഹോള്‍ഡ് കാവല്‍റി മൌണ്ടഡ് റെജിമെന്റിന്റെ ഭാഗമായി എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചത്തെിനെ 1953 ല്‍ രാജ്ഞിയുടെ കിരീടധാരണം നടന്ന ദേവാലയമായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി മുതല്‍ വെല്ലിംഗ്ടണ്‍ ആര്‍ച്ച് വരെയാണ് വില്യംസ് അനുഗമിച്ചത്.
സൈനികന്റെ കുടംബത്തിനുണ്ടായ നഷ്ടത്തില്‍ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി. കിരീട ധാരണം നടന്നതിന്റെ എഴുപതാം വര്‍ഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്.