കോഴിക്കോട് സദാചാര ഗുണ്ടാ ആക്രമണം; പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് ക്രൂര മര്‍ദനം

By Lekshmi.24 03 2023

imran-azhar



കോഴിക്കോട്: നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണം.പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പത്തംഗ സംഘം ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.

 

 

 

നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപത്തെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം.കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനാണ് ഗുരുതര പരിക്കേറ്റത്.വിശാഖിന്റെ കൈകാലുകള്‍ ഒടിയുകയും തലയില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്.

 

 

 

വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ അക്രമി സംഘത്തെ വിളിച്ചറിയിക്കുകയായിരുന്നു.ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് സംഘം അക്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുളള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

 

 

 

 

OTHER SECTIONS