'സോംബി ഡ്രഗ്' ഉപയോഗം;ചര്‍മ്മം അഴുകും സ്വയബോധം പൂര്‍ണ്ണമായും നഷ്ടപ്പെടും

By Greeshma Rakesh.29 05 2023

imran-azhar

 
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം. കുട്ടികളും മുതിര്‍ന്നവരുമടക്കം മയക്കുമരുന്നിന് അടിമകളായി തീര്‍ന്നിരിക്കുന്നത്. മയക്കുമരുന്നിനെ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ എന്നാണ് പറയപ്പെടുന്നത്. ഇവിടെ ഒരു തെരുവില്‍ നിരവധി യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച് സ്വയംബോധം നഷ്ടപ്പെട്ട് സോമ്പികള്‍ക്ക് സമാനമായ രീതിയില്‍ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

 


യുഎസിലെ ഫിലാഡല്‍ഫിയയിലെ തെരുവുകളില്‍ ആണ് 'സോംബി ഡ്രഗ്' ഉപയോഗം ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുകയും നിരവധിയാളുകള്‍ അതിന് അടിമപ്പെട്ടു പോവുകയും ചെയ്തിരിക്കുന്നത്. വിയോണ്‍ ന്യൂസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, വീഡിയോയില്‍ കാണിച്ചിരിക്കുന്ന പ്രദേശം കെന്‍സിംഗ്ടണിന് സമീപത്താണ്.

 

'RaphouseTv' എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ സോംബി അവസ്ഥയിലുള്ള നിരവധി ആളുകള്‍ ഒരു തെരുവിലൂടെ കടന്നു പോകുന്നതും റോഡില്‍ അവശനിലയില്‍ ഇരിക്കുന്നതും കാണാം.സൈലാസൈന്‍ അഥവാ 'ട്രാങ്ക്' എന്ന് അറിയപ്പെടുന്ന മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇത്തരത്തില്‍ ഒരു അവസ്ഥയിലേക്ക് ആളുകളെ എത്തിക്കുന്നത്.

 

ബോധം പൂര്‍ണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചര്‍മം അഴുകല്‍ ഉള്‍പ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നര്‍ എത്തുന്നു.വളര്‍ന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. നഗരത്തില്‍ ഒരു പകര്‍ച്ചവ്യാധി പോലെ വന്‍തോതില്‍ ഇതിന്റെ ഉപയോഗം വ്യാപിച്ചുകഴിഞ്ഞു എന്നാണ് ഫിലാഡല്‍ഫിയ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

OTHER SECTIONS