പേട്ട അക്ഷരവീഥി തിരുവോണത്തില്‍ ആര് സനല്‍കുമാര്‍ (65-റിട്ട. ജോ. ഡയറക്ടര്‍, അഗ്രികള്‍ചര്‍, കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്) നിത്യാതനായി.
കുറവന്‍കോണം പറമ്പുകോണം ജങ്ഷന് നാഗരുകാവ് റോഡ് ചെറിയകുന്നേല്‍ കോര്‍ഡോണ്‍ വിശ്വാസ് 7എ യില്‍ സി.എന്‍.രാജന് (83-റിട്ട. ജോയിന്റ് ഡയറക്ടര്‍, ടെക്നിക്കല്‍ എഡ്യുക്കേഷന്‍) അന്തരിച്ചു.
കവടിയാര്‍, ബിഥോവന് ഗാര്‍ഡന്‍സ്, വിദ്യയില്‍ കെ കെ വിദ്യാധരന് (79) അന്തരിച്ചു.
മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മുന്‍ മേധാവിയും എഴുത്തുകാരിയും ചിത്രകാരിയുമായ മെഡിക്കല്‍ കോളേജ്, പഴയ റോഡ്, ന്യൂ റേയില്‍ ഡോ. മുറിയേല്‍ സുകുമാരന്‍ (88) അന്തരിച്ചു.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ചെയര്‍മാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്റെ അമ്മ വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് മഠവിളാകത്ത് എ. പി ലീലാകുമാരി (കെഎസ്ആര്‍ടിസി മുന്‍ അക്കൗണ്ട്സ് ഓഫീസര്‍-.88) അന്തരിച്ചു. പരേതനായ രാഘവന് നായരാണ് ഭര്‍ത്താവ്.
ശ്രീകണ്ഠേശ്വരം സ്വര 78-ല്‍ പരേതനായ കൃഷ്ണയ്യരുടെയും (കേരള യൂണിവേഴ്സിറ്റി) പാര്‍വതി അമ്മാളിന്റെയും മകന് പി കെ മണികണ്ഠന് (47) അന്തരിച്ചു.
കുമാരപുരം ബര്‍മ റോഡില്‍ പ്രണവത്തില്‍ (ബിആര്ഇആര്എ11) രോഹിണി ദേവി (73) വ്യാഴാഴ്ച വെളുപ്പിന് 2:15-ന് നിര്യാതയായി.
പഴവങ്ങാടി ഫോര്‍ട്ട് ടിസി37/61 ല്‍ എസ്. കുമാരി (62റിട്ട. അധ്യാപിക, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍) അന്തരിച്ചു. ഭര്‍ത്താവ്: പഞ്ചാപകേശന്‍. മക്കള്‍: ചിത്ര, സിങ്കപ്പൂര്‍), ഗായത്രി (ഹൈദരാബാദ്). മരുമകന്: വിവേക് (സിങ്കപ്പൂര്‍).
മടുക്ക കൊടിത്തോട്ടത്തില്‍ പരേതനായ കെ.കെ സുകുമാരന്റെ ഭാര്യ പി.കെ.കുമുദമ്മ (80-റിട്ട: കൃഷിവകുപ്പ് ഉദ്യോഗസ്ഥ) അന്തരിച്ചു.
അയിരൂര്‍ ഇലകമണ്‍ കിഴക്കേപ്പുറം കളിയില്‍ വീട്ടില്‍ പരേതനായ കടകത്ത് കൃഷ്ണപിള്ളയുടെ ഭാര്യ കെ. സുമതിക്കുട്ടിയമ്മ (92) നിര്യാതയായി.