തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ആര്‍പ്പോ.... റ്വോ റ്വോ റ്വോ..
ഓണം എന്നു കേൾക്കുമ്പോൾ തന്നെ പൊന്‍വെയിലും സമൃദ്ധിയുമാണ് മലയാളി മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍, ഓണം എന്ന പദം എങ്ങനെയുണ്ടായെന്ന് എത്രപേര്‍ക്കറിയാം. ശ്രാവണം എന്ന പദത്തില്‍ നിന്നാണ് ഓണമുണ്ടായതെന്നാണ് ചരിത്രം പറയുന്നത്. read more
ഹരിപ്പാട്: തിരുവോണ നാളിലെ സന്ധ്യയ്ക്ക് കത്തിച്ചു പിടിച്ച ചിമ്മിനി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഒറ്റച്ചെണ്ടയുടെ ശബ്ദമുയര്‍ത്തി ഓണാട്ടുകര മേഖലകളിലെ സമ്പന്ന ഗൃഹങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയിരുന്ന ഓണാട്ടുകര കടുവ ഓര്‍മ്മയായിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. പ്രദേശത്തെ അരുവെണ്ണൂര്‍ കുടുംബത്തിലെ അംഗങ്ങളാണ് ഓണനാളില്‍ കടുവയായി വേഷമിട്ടിരുന്നത്. ക്ഷേത്ര വിശേഷങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന കടുവയായതിനാല്‍ ദേവ സ്പര്‍ശമുള്ള കടുവ എന്നാണ് അറിയപ്പെട്ടിരുന്നത്.
കോവിഡ് കാലമായതോടെ നമ്മുടെ ആഘോഷങ്ങൾക്കെല്ലാം അതിരുകൾ വന്നിരിക്കുന്നു. കൂട്ടായ്മയുടെ ഉത്സവങ്ങൾ ആഘോഷങ്ങൾ ഒന്നും ഇല്ലാതായിരിക്കുന്നു. നമ്മുടെ ലോകം ഓൺലൈനിലേക്ക് ചുരുങ്ങികൊണ്ടിരിക്കുകായാണ്. അത്തരമൊരു ഓണക്കാലത്ത് ഓർമയിലെ പൂക്കൾ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുകായാണ് പ്രശസ്ത ചിത്രകാരൻ മുരളി നാഗപ്പുഴ.
നിരവധി ഐതീഹ്യങ്ങളാല്‍ സമ്പന്നമാണെങ്കിലും ഓണം പ്രധാനമായും വിളവെടുപ്പ് ഉത്സവമാണ്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്‌സിലേയ്ക്ക് ഓടി എത്തുന്നത് ഓണസദ്യയാണ്. പണ്ട് ദാരിദ്രത്തിന്റെയും വറുതിയുടെയും കാലത്ത് ആണ്ടില്‍ ഒരിക്കലുള്ള വിഭവ സമൃദ്ധമായ സദ്യയാണ് ഓണം.
അതിനാല്‍ തന്നെ ഓണത്തിനായുള്ള കാത്തിരിപ്പ് എന്നതിനപ്പുറം ഓണസദ്യയ്ക്കായുള്ള കാത്തിരിപ്പ് തന്നെയായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ല്. എന്നും സമൃദ്ധിയില്‍ ഉണ്ണുന്ന ഈ തലമുറയ്ക്ക് ഓണസദ്യ ഒരു പുത്തരിയല്ല.