Toggle navigation
HOME
KERALA
NATION
INTERNATIONAL
HEALTH
ENTERTAINMENT
SPORTS
ASTRO
SPECIAL PAGES
Health Day Special
മനസ്സിന്റെ ജലദോഷം അപകടകാരി
വിഷാദരോഗവും ആത്മഹത്യയും
നിങ്ങള്‍ക്കു വിഷാദമുണ്ടോ? സ്വയം അറിയാം
മനസിനു അസ്വസ്ഥതയും സങ്കടവുമുണ്ടാക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ദൈനംദിന ജീവിതത്തില്‍ സാധാരണമാണ്. ഇവ പക്ഷേ സാധാരണ നീണ്ടുനില്‍ക്കാറില്ല. രണ്ടു ചോദ്യങ്ങള്‍ വിഷാദ രോഗികളെ ഇവരില്‍ നിന്നു വേര്‍തിരിക്കാന്‍ സഹായിക്കും.
വിഷാദരോഗവും ആത്മഹത്യയും
കേരളത്തില്‍ ഒരു മണിക്കൂറില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. എറണാകുളം ജില്ലയില്‍ ഒരു വര്‍ഷം ഒരു ലക്ഷം പേരില്‍ 24 ആള്ക്കാര് വച്ച് ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട് ഇതാണ് സ്ഥിതി. 2014 ല്‍ കൊച്ചി നഗരാതിര്‍ത്തിയില്‍ 230 പേര് ആത്മഹത്യ ചെയ്തു.
വിഷാദരോഗം: വരൂ നമുക്ക് സംസാരിച്ചു തുടങ്ങാം
വിഷാദരോഗം ഇന്ന് ലോകത്തിലെ ഏറ്റവും സാധാരണ രോഗമായി മാറിയിരിക്കുകയാണ്. കേരളവും അതേ പ്രവണതയാണ് കാണിക്കുന്നത്. വിഷാദരോഗം പ്രായഭേദമില്ലാതെ ആരെയും ബാധിക്കാം. 2016 ലെ സര്‍വ്വെ പ്രകാരം 9 ശതമാനം ജനങ്ങള്‍ വിഷാദരോഗികളാണ്. 40 ശതമാനം മുതിര്‍ന്നവര്‍ ചികിത്സ വേണ്ടത്ര ഗൗരവമുള്ള വിഷാദരോഗലക്ഷണങ്ങള്‍ കാണിക്കുന്നു. കുട്ടികളിലെ വിഷാദരോഗവും വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ സാധാരണമായി വരികയാണ്. പക്ഷേ, ഇവരില്‍ ഭൂരിഭാഗവും തിരിച്ചറിയപ്പെടാതെ, ചികിത്സ ലഭിക്കപ്പെടാതെ പോകുന്നു.
വിഷാദം ചികിത്സിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടോ?
ഇന്ത്യയില്‍ വിഷാദരോഗമുള്ളവരില്‍ 25 ശതമാനം പേര്‍ക്കു മാത്രമേ ശാസ്ത്രീയമായ ചികിത്സ കിട്ടുന്നുള്ളുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗമുള്ളവരില്‍ 15 ശതമാനം പേര് ആത്മഹത്യ ചെയ്യുന്നതായാണ് കണക്കുകള്‍. ചികിത്സ സ്വീകരിക്കാത്ത വിഷാദരോഗികള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
രോഗങ്ങളും വിഷാദമുണ്ടാക്കും
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശാരീരിക രോഗങ്ങളുള്ളവര്‍ക്ക് വിഷാദരോഗം അനുബന്ധമായി വരാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഒരുതവണ ഹൃദയാഘാതം വന്നവരില്‍ 25 ശതമാനം പേര്‍ക്ക് അടുത്ത മൂന്നുമാസത്തിനുള്ളില്‍ വിഷാദരോഗം വരാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷത്തിനകം വീണ്ടും ഹൃദയാഘാതം വരാനുള്ള സാധ്യത ആറു മടങ്ങ് കൂടുതലാണ്.
മനസ്സിന്റെ ജലദോഷം അപകടകാരി
പൊതുസമൂഹത്തിലെ 20 ശതമാനത്തോളം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും വിഷാദരോഗം വരാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രായത്തിലുള്ള ജനങ്ങളിലും കാണപ്പെടുന്ന വിഷാദരോഗം (ഡിപ്രസീവ് ഡിസോര്‍ഡര്‍), മാനസികാരോഗ്യമേഖലയിലെ ജലദോഷം (കോമണ്‍ കോള്‍ഡ് ഒഫ് സൈക്യാട്രി) എന്നാണ് അറിയപ്പെടുന്നത്.
Show More
World Health Day 2017
#WorldHealthDay Tweets