വനിതാ ബോക്സിങ്ങിൽ ഇന്ത്യൻ കരുത്തായി നിഖാത് സരീനും പ്രീതി പവാറിനും മിന്നും വിജയം. ലോക ചാംപ്യൻഷിപ് ഫൈനലിന്റെ ആവർത്തനമായ 50 കിലോഗ്രാം മത്സരത്തിൽ വിയറ്റ്നാം താരം ടാം എൻഗുയെനെ 5-0നു കീഴക്കിയ നിഖാത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. 54 കിലോഗ്രാം ഇനത്തിൽ ജോർദാൻ താരം സിലിന അൽഹസനത്തിനെ തോൽപിച്ച പ്രീതി ക്വാർട്ടറിലെത്തി.
ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വിഫലമായി. പ്രീ ക്വാർട്ടറിൽ തായ്‌ലൻഡിനെതിരെ 2-3നു പൊരുതിത്തോറ്റ വനിതാ ടീമും,ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് 0-3നു തകർന്ന പുരുഷ ടീമും പുറത്തായി.
പുരുഷ ഹോക്കിയിൽ ലോക മൂന്നാം നമ്പർ ടീമായ ഇന്ത്യ ആദ്യ പൂൾ മത്സരത്തിൽ, അറുപത്തി ആറാം സ്ഥാനക്കാരായ ഉസ്ബെക്കിസ്ഥാനെ 16-0ന് തകർത്തു
ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ടീം സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
ഏഷ്യന്‍ ഗെയിംസില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. ഇന്ത്യന്‍ വനിത ടീം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി മെഡല്‍ നേടി.മെഹുലി ഘോഷ്, ആഷി ചൗക്സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഈ നേട്ടം കൈവരിച്ചത്.
ഏഷ്യയുടെ കായിക മാമാങ്കത്തിന് ഉജ്വല തുടക്കം. ചൈനയുടെ ഡിജിറ്റല്‍ നഗരമായ ഹാങ്‌ചോയിലെ ഒളിംപിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.30 നാണ് 19-ാം ഏഷ്യന്‍ ഗെയിംസിന് തിരി തെളിഞ്ഞത്