മുന്‍ യുസിഎല്‍എ ബാസ്‌ക്കറ്റ് ബോള്‍ താരം ജലെന്‍ ഹില്‍ അന്തരിച്ചു

By Shyma Mohan.21 09 2022

imran-azhar

 


സാന്‍ ജോസ്: മുന്‍ യുസിഎല്‍എ ബാസ്‌ക്കറ്റ് ബോള്‍ ബിഗ് മാന്‍ ജലെന്‍ ഹില്‍(22) അന്തരിച്ചു.

 

ചൊവ്വാഴ്ച രാത്രി ജലെന്‍ ഹില്ലിന്റെ പിതാവാണ് ഇന്‍സ്റ്റാഗ്രാമില്‍ മരണവിവരം അറിയിച്ച് പോസ്റ്റിട്ടത്. മരണ കാരണം അജ്ഞാതമാണ്. കുടുംബത്തിന് ഇപ്പോള്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ കഴിയില്ലെന്ന് പിതാവ് അറിയിച്ചു.

 

2017 മുതല്‍ 2021 വരെ ബ്രൂയിന്‍സിനായി കളിച്ച ഹില്‍, അടുത്തിടെ കോസ്റ്റാറിക്കയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ കരിയറില്‍ 77 മത്സരങ്ങള്‍ ഹില്‍ കളിച്ചിട്ടുണ്ട്.

OTHER SECTIONS