By Shyma Mohan.23 09 2022
നാഗ്പൂര്‍: പിച്ചിലെ ഈര്‍പ്പത്തെ തുടര്‍ന്ന് എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 90 റണ്‍സ്. കഴിഞ്ഞ മത്സരത്തിലെ താരമായ മാത്യു വെയ്ഡിന്റെ കൂറ്റനടികളുടെ പിന്‍ബലത്തിലാണ് ഓസീസ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിനായി ആരോണ്‍ ഫിഞ്ചും കാമറൂണ്‍ ഗ്രീനും ഓപ്പണ്‍ ചെയ്യാനിറങ്ങിയെങ്കിലും ഗ്രീനും മാക്‌സ്‌വെല്ലും അക്‌സര്‍ പട്ടേലിന് മുന്നില്‍ മുട്ടുമടക്കി. ടിം ഡേവിഡും ആരോണ്‍ ഫിഞ്ചും അടുത്തടുത്ത ഓവറുകളില്‍ പുറത്തായെങ്കിലും വെയ്ഡ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു.
അതേസമയം ഇന്ത്യക്ക് അതിനിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര തന്നെ നഷ്ടമാകും. ആദ്യമത്സരം ജയിച്ച ഓസീസ് 1-0ന് മുന്നിലാണ്.