പൊരുതിനേടിയതെല്ലാം മത്സരം തുടങ്ങുന്നതിന് മുമ്പ് അന്തരിച്ച മുത്തശ്ശിയ്ക്ക് സമർപ്പിച്ച് സിറ്റ്‌സിപാസ്

By anilpayyampalli.14 06 2021

imran-azhar
പാരീസ് : 'ഇത് പൂർണ്ണമായും അവർക്ക് സമർപ്പിച്ചിരിക്കുന്നു, ഫ്രഞ്ച്ഓപ്പൺ തുടങ്ങാൻ അഞ്ച് മിനിറ്റ് മുമ്പ് തന്റെ മുത്തശ്ശി അന്തരിച്ചു. തന്റെ എല്ലാ വിജയവും മുന്നേറ്റവും അവർക്കുള്ള ആദരമാണ് ' സ്റ്റെഫാനോസ് സിറ്റ്‌സിപാസ് പറഞ്ഞു.

 

 

ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിൽ സിറ്റ്‌സിപാസ് കളിച്ചുകൊണ്ടിരിക്കെയായിരുന്നു ആ നഷ്ടമായ വാർത്ത വരുന്നത്.

 

 

നൊവാക് ജോക്കോവിച്ചിനെതിരായ ഫ്രഞ്ച് ഓപ്പൺ ഫൈനലിനായി കോർട്ടിൽ പോകുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് അദ്ദേഹം അന്തരിച്ചുവെന്ന് അദ്ദേഹം പറയുന്നു.

 

 

ഗ്രാൻസ്ലാം സിംഗിൾസ് കിരീടം ചൂടുന്ന ആദ്യ ഗ്രീക്കുകാരനെന്ന റെക്കോർഡാണ് സിറ്റ്സിപാസിന്റെ കൈവെള്ളയിൽ നിന്ന് വഴുതിപ്പോയെങ്കിലും അത നേടാൻ ശക്തമായ ചെറുത്തു നില്പാണദ്ദേഹം നടത്തിയത്.

 

 

ആദ്യ രണ്ടും സെറ്റും സ്വന്തമാക്കിയ ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസ് അട്ടിമറിയുടെ വക്കിലെത്തിയെങ്കിലും ജോക്കോവിച്ചിന്റെ തിരിച്ചുവരവ് തടയാനായില്ല.

 

 


'ജീവിതത്തിൽ വിശ്വാസം നൽകാനും ആത്മധൈര്യം നൽകാനും സന്നദ്ധത യുള്ള ഒരു ജ്ഞാനിയായ സ്ത്രീ, ഞാൻ ഇതുവരെ കണ്ടിട്ടുള്ള മറ്റേതെങ്കിലും മനുഷ്യനുമായി താരതമ്യപ്പെടുത്താൻ കഴിയില്ല,' സിറ്റ്‌സിപാസ് തന്റെ മുത്തശ്ശിയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ എഴുതി.

 


'ഈ ലോകത്ത് അവരെപ്പോലുള്ള കൂടുതൽ പേര് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ് . കാരണം അവരെപ്പോലുള്ളവർ ഏവർക്കും ജീവിതത്തിലെ ഊർജ്ജമാണ്. അവർ ജീവിതം സ്വപ്നം കാണാൻ പ്രേരിപ്പിച്ചിരുന്നു.

 

 


'ദിവസമോ സാഹചര്യമോ അവസ്ഥയോ പരിഗണിക്കാതെ, ഇത് പൂർണ്ണമായും അവർക്ക് സമർപ്പിക്കുന്നു, അവൾക്ക് മാത്രമാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്റെ പിതാവിനെ വളർത്തിയതിന് നന്ദി. അദ്ദേഹമില്ലായിരുന്നെങ്കിൽ് ഇത് സാധ്യമാകുമായിരുന്നില്ല.'

 

 

സിറ്റ്‌സിപാസ് തന്റെ മുത്തശ്ശിയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ എഴുതിയത് വായിക്കാം :

 

 

 
 
 
View this post on Instagram
 
 
 

A post shared by Stefanos Tsitsipas (@stefanostsitsipas98)

 

 

 

 

 

 

 

OTHER SECTIONS