ചാമ്പ്യൻസ് ലീഗിന് 19 നു തുടക്കം ;മെസ്സിയും നെയ്മറും ചാമ്പ്യൻസ് ലീഗിലില്ല

By Hiba .19 09 2023

imran-azhar

 

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് 19 നു തുടക്കം.നിലവിലെ ചാമ്പ്യന്മാർ മാഞ്ചസ്റ്റർ സിറ്റിയാണ്.ആദ്യ കിരീടം ലഷ്യമിടുന്ന പി എസ് ജി യും മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ഇന്ന് കളത്തിലിറങ്ങും.സ്വന്തം മൈതാനത്തു ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് പി എസ് ജി യുടെ എതിരാളികൾ.

 

 

വൻ തുകയ്ക്കു നെയ്മറിനെയും ലയണൽ മെസ്സിയേയുമെല്ലാം ടീമിലെത്തിച്ചുള്ള പി എസ് ജിയുടെ 'മിഷൻ ചാമ്പ്യൻസ് ലീഗ് 'കഴിഞ്ഞ സീസണിൽ വിലപ്പോയില്ല ഇത്തവണ ഇറങ്ങുന്നത് മെസ്സിയും നെയ്മറും ഇല്ലാതെയാണ്.കിളിയൻ എംബാപ്പയാണ് പി എസ് ജി യുടെ തുറുപ്പുചീട്ട് .

 

 

മാഞ്ചസ്റ്റർ സിറ്റിക് എതിരാളികൾ സെർബിയൻ ക്ലബ് റെഡ്സ്റ്റർ ബൽഗ്രേഡാണ് .മത്സരം സിറ്റിയുടെ മൈതാഭമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ.ബാർസിലോണ ബെൽജിയൻ ക്ലബ് റോയൽ ആൻഡ് വേർപിനെ നേരിടും .

 

 

എസി മിലൻ -ന്യൂകാസിൽ ,യുങ് ബോയ്സ് -ലൈപ്‌സിഗ്,ഷക്തർ ഡോണക്സ് -പോർട്ടോ ,ലാസിയോ -അത്ലറ്റികോ മാഡ്രിഡ് ,ഫെയനുർദ് -സെൽറ്റിക് എന്നിവയാണ് പത്തൊൻപതാം തിയ്യത്തിയിലെ മത്സരങ്ങൾ മറ്റു മത്സരങ്ങൾ .

OTHER SECTIONS