By Shyma Mohan.17 10 2022
ന്യൂഡല്‍ഹി: സ്പെയിന് എംബസി വിസ നിരസിച്ചതിനെ തുടര്‍ന്ന് പോണ്ടെവേദ്രയില് നടക്കുന്ന അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനിരുന്ന 21 ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് മത്സരം നഷ്ടമാകും.
തിങ്കളാഴ്ച ആരംഭിച്ച ചാമ്പ്യന്‍ഷിപ്പിനായി റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ തിരഞ്ഞെടുത്ത 30 അംഗ ടീമില്‍ ഒമ്പതുപേര്‍ക്ക് മാത്രമാണ് വിസ അനുവദിച്ചത്. ഇന്ത്യയുടെ ആദ്യ അണ്ടര്‍ 20 വനിതാ ലോക ചാമ്പ്യന്‍ ആന്റിം പംഗല്‍ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ക്ക് ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കാളിത്തം നഷ്ടപ്പെട്ടു.
ഇന്ത്യന്‍ ഗവണ്മെന്റിന്റെ ക്ലിയറന്‍സും ലോക ഗവേണിംഗ് ബോഡി യുഡബ്ല്യുഡബ്ല്യുവിന്റെ ക്ഷണവും അവതരിപ്പിച്ചിട്ടും ഞങ്ങളുടെ ഗുസ്തിക്കാര്‍ ഏറ്റവും നിസ്സാരമായ കാരണത്താല്‍ വിസ നിഷേധിച്ചതായും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സംഭവമാണെന്നും റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു. ഉറച്ച മെഡല്‍ മത്സരാര്‍ത്ഥികള്‍ക്കാണ് മത്സരം നഷ്ടമായതെന്നും അവര്‍ക്ക് വലിയ വേദിയില്‍ തിളങ്ങാനുള്ള അവസരം നിഷേധിച്ചതായും തോമര്‍ കൂട്ടിച്ചേര്‍ത്തു.