ഇന്ത്യ - ഓസീസ് ടിക്കറ്റ് വാങ്ങാന്‍ തിക്കും തിരക്കും; നിരവധി പേര്‍ക്ക് പരിക്കേറ്റു

By Shyma Mohan.22 09 2022

imran-azhar

 


ഹൈദരാബാദ്: സെക്കന്തരാബാദ് ജിംഖാന ഗ്രൗണ്ടില്‍ ഇന്ത്യ - ഓസീസ് മത്സര ടിക്കറ്റുകള്‍ വാങ്ങാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പോലീസ് വാര്‍ത്ത നിഷേധിച്ചു.

 

സെപ്തംബര്‍ 25ന് നടക്കുന്ന ഇന്ത്യ - ഓസീസ് മത്സരത്തിന്റെ ടിക്കറ്റ് വാങ്ങാന്‍ 30000ത്തോളം പേര്‍ തടിച്ചുകൂടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 20ഓളം പേര്‍ ബോധരഹിതരായി വീണു. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

 

നഗരത്തിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ജിംഖാന ഗ്രൗണ്ടിലാണ് ടിക്കറ്റ് വില്‍പന സംഘടിപ്പിച്ചിരുന്നത്.

OTHER SECTIONS