ഇവരാണ് ഐപിഎല്ലിലെ പ്രായംകുറഞ്ഞ നായകന്മാർ

By Sooraj Surendran.12 04 2021

imran-azhar

 

 

ചെന്നൈ: കോവിഡ് ആശങ്കകൾക്കിടയിലും, കുട്ടി ക്രിക്കറ്റിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ. ഓരോ ടീമുകളും ഒന്നിനൊന്ന് മികച്ചത് തന്നെയെന്ന് നിസംശയം പറയാം. എന്നാൽ ഇക്കുറിയും പ്രായം കുറഞ്ഞ നായകന്മാരാൽ വ്യത്യസ്‌തമാകുകയാണ് ചില ടീമുകൾ. ആ ടീമുകളെയും, നായകന്മാരെയും പരിചയപ്പെടാം.

 

ഋഷഭ് പന്ത്/ ഡൽഹി ക്യാപ്പിറ്റൽസ്

 

ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ദേശീയ ടീമിലും ഇടം കണ്ടെത്തിയ ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്. കഴിഞ്ഞ സീസണിൽ ആരാധകരെ അമ്പരിപ്പിച്ച് മികച്ച പ്രകടനം പുറത്തെടുത്ത ഡൽഹിയെ ഇക്കുറി നയിക്കുന്നത് പന്താണ്. 23 വയസ്സും ആറ് മാസവും ആറ് ദിവസങ്ങളും പ്രായമുള്ളപ്പോഴാണ് പന്ത് ഡൽഹിയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. മുൻ നായകൻ ശ്രേയസ് അയ്യർ പരിക്കിന്റെ പിടിയിലായതോടെയാണ് പന്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചത്.

 

വിരാട് കോലി/ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ


ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേരിലാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോഡ് ഉള്ളത്. 22 വയസ്സും നാല് മാസവും ആറ് ദിവസവും പ്രായമുള്ളപ്പോൾ 2011 ലാണ് കോലി റോയൽ ചലഞ്ചേഴ്‌സിന്റെ നായകനാകുന്നത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാണെങ്കിൽ കൂടിയും ബാംഗ്ലൂർ ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടില്ല.


സ്റ്റീവ് സ്മിത്ത്/ രാജസ്ഥാൻ റോയൽസ്


22 വയസ്സും 11 മാസവും 9 ദിവസവും പ്രായമുള്ളപ്പോഴാണ് സ്മിത്ത് പുണൈ വാരിയേഴ്‌സിന്റെ നായകനാകുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് സ്മിത്ത്. 2012-ല്‍ പുണെയെ നയിച്ച സ്മിത്ത് പിന്നീട് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഈ സീസണിൽ സ്മിത്ത് ഡല്‍ഹി ക്യാപിറ്റല്‍സിലാണ് കളിക്കുന്നത്.

 

ശ്രേയസ് അയ്യര്‍/ ഡൽഹി ക്യാപ്പിറ്റൽസ്

 

ഈ സീസൺ പരിക്ക് മൂലം നഷ്ടപ്പെട്ട ഇന്ത്യൻ ഭാവി താരം ശ്രേയസ് അയ്യർ 23 വയസ്സും മൂന്നു മാസവും 21 ദിവസവും പ്രായമുള്ളപ്പോഴാണ്ഡൽഹിയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2018ൽ ഗൗതം ഗംഭീർ നായകസ്ഥാനം ഉപേക്ഷിച്ചതോടെയാണ് ശ്രേയസിന് നറുക്ക് വീണത്.

 

സുരേഷ് റെയ്‌ന/ ചെന്നൈ സൂപ്പർ കിങ്‌സ്

 

ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള താരമാണ് ചെന്നൈയുടെ ചിന്നത്തല സുരേഷ് റെയ്‌ന. 2010-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചതോടെയാണ് റെയ്‌ന ഈ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. അന്ന് 23 വയസ്സും മൂന്നു മാസവും 22 ദിവസവുമാണ് താരത്തിന് പ്രായം.

 

OTHER SECTIONS