ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏഴ് താരങ്ങൾക്ക് കോവിഡ്

By Sooraj Surendran.27 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍ അടക്കം ഏഴ് കളിക്കാർക്കും, രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. സാവിത്രി പൂനിയ, ഷര്‍മിള ദേവി, രജനി, നവജ്യോത് കൗര്‍, നവനീത് കൗര്‍, സുഷില എന്നീ കളിക്കാര്‍ക്കും ടീമിന്‍റെ വീഡിയോ അനലിസ്റ്റായ അമൃതപ്രകാശ്, സയന്‍റഫിക് അഡ്‌വൈസറായ വെയ്ന്‍ ലൊംബാര്‍ഡ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

ടോക്കിയോ ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായി ബംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ എത്തിയ 25 അംഗ ഹോക്കി ടീമിന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സായ് കേന്ദ്രം അറിയിച്ചു.

 

രോഗം സ്ഥിരീകരിച്ചവരെ സായ് കേന്ദ്രത്തിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നീരീക്ഷണത്തിലാക്കി. അതേസമയം ഇവർക്ക് രോഗലക്ഷണം ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും, പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

 

OTHER SECTIONS