By Shyma Mohan.05 08 2022
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ സാക്ഷി മാലിക്കും അന്‍ഷു മാലിക്കും ഫൈനലില്‍ പ്രവേശിച്ചു. നേത് മി അഹിന്‍സ ഫെര്‍ണാണ്ടോയെ 10-0ന് ഏകപക്ഷീയമായി അന്‍ഷു തോല്‍പ്പിച്ചപ്പോള്‍ സമാന രീതിയില്‍ എമിലിയന്‍ എറ്റനെ എന്‍ഗോളയെ 10-0ന് സാക്ഷി പരാജയപ്പെടുത്തി. ഇന്ത്യയുടെ ബജ്‌രംഗ് പുനിയയും ദീപക് പുനിയയും ഗുസ്തി വിഭാഗത്തില്‍ മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ കടന്നു.
നേരത്തെ റിയോ ഒളിപിംക് വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക് ഇംഗ്ലണ്ടിന്റെ കെല്‍സി ബാര്‍നെസിനെ 62 കിലോഗ്രാം വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ 10-0ന് തോല്‍പിച്ചായിരുന്നു സെമിയില്‍ കടന്നത്. ഒരു മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിലാണ് 57 കിലോഗ്രാം വിഭാഗത്തില്‍ 10-0ന് അന്‍ഷു മാലിക് സെിയില്‍ കടന്നത്. കേവലം 64 സെക്കന്‍ഡ് മാത്രം എടുത്തായിരുന്നു ഓസ്‌ട്രേലിയന്‍ താരം ഐറിന്‍ സിമിയോനിഡിസിനെ ഇടിച്ചത്.