ചെന്നൈയും, പഞ്ചാബും നേർക്കുനേർ; ചെന്നൈക്ക് ടോസ് ആദ്യം ബൗൾ ചെയ്യും

By Sooraj Surendran.16 04 2021

imran-azhar

 

 

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ്, പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയച്ചു. ഇതുവരെ 23 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ 14 മത്സരങ്ങളില്‍ വിജയിച്ചു.

 

പഞ്ചാബ് ഒന്‍പത് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി. ചെന്നൈക്ക് വേണ്ടി തന്റെ 200-ാം മത്സരത്തിനാണ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളത്തിലിറങ്ങുന്നത്.

 

ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് ചെന്നൈ പരാജയപ്പെട്ടെങ്കിലും, സുരേഷ് റെയ്‌ന ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വളരെയധികം ഗുണകരമാകും.

 

അതേസമയം രാജസ്ഥാൻ റോയൽസിനെ 4 റൺസിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്.

 

രാഹുലും ഗെയ്‌ലും പൂരനും ഷാരൂഖ് ഖാനും ഡേവിഡ് മലാനുമെല്ലാം ചേരുന്ന പഞ്ചാബ് ബാറ്റിങ് നിര സുശക്തമാണ്.

 

OTHER SECTIONS